കേരളീയ കലാചരിത്രം


യൂനിറ്റ് -2
 കേരളീയ കലാചരിത്രം

    സുദീര്‍ഘവും മഹത്തരവുമായ ഒരു കലാ ചരിത്രമാണ് കേരളത്തിന്റേത്. 5000 ബി.സി-ക്കും 1000 ബിസി-ക്കും ഇടയിലുള്ള എടയ്ക്കല്‍ ഗുഹാചിത്രങ്ങളില്‍ തുടങ്ങി ധൂളീചിത്രങ്ങള്‍, ചുവര്‍ ചിത്രങ്ങള്‍, അനുഷ്ഠാനങ്ങളിലെ മുഖത്തെഴുത്ത്, വയറെഴുത്ത്, നാടന്‍ കലാരൂപങ്ങളിലെ കോലങ്ങള്‍, കൊട്ടാരം ചിത്രങ്ങള്‍, ക്ഷേത്രങ്ങളിലേയും മന്ദിരങ്ങളിലേയും കൊത്തുപണികള്‍, വെങ്കല ശില്പങ്ങള്‍ എന്നിങ്ങനെ പല മേകലകളിലും ശൈലികളിലുമായി സമ്പന്നമായ പാരമ്പര്യമാണ് നമുക്കുള്ളത്.
        രാജാരവിവര്‍മ്മയിലൂടെ തുടങ്ങിവച്ച എണ്ണച്ചായാ ചിത്രരചനയും തുടര്‍ന്നു പ്രശസ്തരായ രാജരാജവര്‍മ്മ, മംഗളഭായിതമ്പുരാട്ടി, കെ.സി.എസ് പണിക്കര്‍, എം.വി.ദേവന്‍, സി.എന്‍ കരുണാകരന്‍, അക്കിത്തം നാരായണന്‍, അക്കിത്തം വാസുദേവന്‍, സി.കെ.രാ, പി.എസ് കരുണാകരന്‍, പുണിഞ്ചിത്തായ, മാധവമേനോന്‍, ടി.കെ. പത്മിനി, എന്നിവരുടെ രചനകള്‍ ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളതാണ്.
ഇന്ന് സ്വദേശത്തും വിദേശത്തും ചിത്രകലയിലും ശില്പകലയിലും പ്രശസ്തരായ കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് കേരളം.

     





കടപ്പാട്: ചിത്രകല ഒരു സമഗ്ര പഠനം-ആര്‍. രവീന്ദ്രനാഥ്.




 കടപ്പാട്: ചിത്രകല:സര്‍ഗഭാവനയുടെ രൂപാന്തരങ്ങള്‍-എ.ടി.മോഹന്‍രാജ്